ഭീതിയുടെ മുള്‍മുനയിൽ നിർത്തി 'കൺജറിങ് 3';  മൂന്നാം ഭാഗം അവസാന ട്രെയിലർ
 

കൺജറിങ് സീരിസിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവർത്തകർ മൂന്നാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്
 | 
conjuring 3

ഹൊറര്‍ ത്രില്ലർ കൺജറിങിന്റെ മൂന്നാം ഭാഗം, ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്.

ഇത്തവണ കൊലപാത കേസ് അന്വേഷിക്കാൻ എത്തുകയാണ് ലൊറൈനും എഡ് വാറെനും. കൊല ചെയ്തത് പൈശാചിക ശക്തിയാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ തുടരന്വേഷണവും പിന്നീട് നടക്കുന്ന ഭീകര സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മെക്കൽ കേവ്സ് ആണ് സംവിധാനം.

കൺജറിങ് യൂണിവേഴ്സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവർത്തകർ മൂന്നാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും