പപ്പൻ ജീ .. മുഖ്യമന്ത്രിയും അയ്യപ്പനും ആണ് നമ്മുടെ ശക്തി  

'ഒരു താത്വിക അവലോകനം ചിത്രത്തിലെ രണ്ടാമത്തെ ടീസറും പുറത്ത്
 | 
പപ്പൻ ജീ .. മുഖ്യമന്ത്രിയും അയ്യപ്പനും ആണ് നമ്മുടെ ശക്തി

സമകാലീന ഇന്ത്യൻ-കേരള രാഷ്ട്രീയം  വിഷയമാക്കിയ  'ഒരു താത്വിക അവലോകന' എന്ന ആക്ഷേപഹാസ്യ ചിത്രത്തിലെ രണ്ടാമത്തെ ടീസറും പുറത്ത്.

ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ഒരു പ്രമുഖ പാര്‍ട്ടിയിലെ നേതാവായി വേഷമിടുന്ന ഷമ്മി തിലകന്‍ ആരും കാണാതെ ജോൽസ്യനെ കാണാന്‍ വരുന്നിടത്താണ് ടീസര്‍ തുടങ്ങുന്നത്. തുടര്‍ന്ന് അയ്യപ്പനെ പറ്റിയും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്. സംസ്‌ഥാനത്തെ ശബരിമല വിഷയങ്ങൾ സിനിമ രസകരമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ടീസറിൽ വ്യക്‌തമാണ്‌.

അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, നിരഞ്‌ജ് രാജു,അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.