കനകം കാമിനി കലഹം - ടീസര്‍

 | 
nivin

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രസകരമായൊരു കോമഡി വിരുന്നായിരിക്കും സിനിമയെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു നാടക വേദിയിലെ പിന്നാംപുറത്തെ സബ്ദ കോലാഹലങ്ങളില്‍ നിന്നാണ് ടീസര്‍ തുടങ്ങുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷം ചെയ്യുന്നുണ്ട്.

രതീഷ് ബാലകൃഷ്ണന്‍ പൊടുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗ്രേസ് ആന്റണിയാണ് നായിക. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചര്‍സാണ് നിര്‍മ്മാണം നിര്‍വഹിയ്ക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊടുവാള്‍.