ഗ്യാങ്‌സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

 | 
jagame-thandhiram

കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി . ധനുഷ്, സഞ്ചന നടരാജന്‍,  വോക്‍സ് ജെര്‍മെയ്ന്‍, ജെയിംസ് കോസ്മോ, , കലയ്യരസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്.