ആറ് കഥകളുമായി  വീണ്ടും ഒരു ആന്തോളജി ചിത്രം; 'ചെരാതുകൾ' ടീസർ 

 | 
cherathukal
ആറ് കഥകളുമായി എത്തുന്ന “ചെരാതുകൾ” ആന്തോളജി സിനിമയുടെ  . ആദിൽ, മറീന മൈക്കിൽ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. മെജോ ജോസ്സഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത്  ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.

ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോർത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന “ചെരാതുകൾ” അഞ്ചു പ്രമുഖ ഒടിടി പ്ലാറ്റ്ഫോകുമകൾ വഴി ജൂൺ 17-ന് പ്രദർശനത്തിനെത്തുന്നു.മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ് , ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.