യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാര്‍ കണ്ട  2021ലെ ആദ്യ മലയാള ഗാനം ഇതാണ് ..!

 | 
alare


 
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറി. ഇതിനകം തന്നെ 50 ലക്ഷം കാഴ്ചക്കാരെ നേടുവാന്‍ കൈലാസ് മേനോന്റെ ഈ ഗാനത്തിനായി. യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാര്‍ കാണുന്ന 2021ലെ ആദ്യത്തെ മലയാള സിനിമ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.

ആസ്വാദകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജുന്‍ അശോകനും മറ്റു അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി.മെമ്ബര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡിലെ ഈ ഗാനം ഒരുപാട് സെലിബ്രിറ്റികളും പാടിയിരുന്നു.അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ അലരേ നീയെന്നിലെയുമായി എത്തിയിരുന്നു.എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്