ഗൂഗിള്‍ പേയില്‍ ഇനി വിസ കാര്‍ഡും ചേര്‍ക്കാം!

 | 
g pay

ഇനി മുതല്‍ വിസ കാര്‍ഡ് ഗൂഗിള്‍ പേയില്‍ ചേര്‍ക്കാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ നടത്തുന്നതിനായി ജി പേയില്‍ ചേര്‍ക്കുവാന്‍ സാധിക്കും. പ്രധാന കാര്‍ഡ് ഇഷ്യൂവേര്‍സിന്റെ കാര്‍ഡുകളെല്ലാം ജി പേയില്‍ പ്രവര്‍ത്തിക്കുമെങ്കിലും എല്ലാ കാര്‍ഡുകള്‍ക്കും ഈ പ്രത്യേകത ലഭ്യമായിട്ടില്ല.

ആക്‌സിസ് വിസ കാര്‍ഡുകള്‍, കൊഡാക് വിസ കാര്‍ഡുകള്‍, എസ്ബിഐ വിസ കാര്‍ഡുകള്‍, ഇന്‍ഡസിന്‍ഡ് വിസ കാര്‍ഡുകള്‍, ഫെഡറല്‍ വിസ ഡെബിറ്റ് കാര്‍ഡ്, എച്ച്‌എസ്ബിസി വിസ ക്രെഡിറ്റ് എന്നിവയാണ് ജി പേയില്‍ സ്വീകരിക്കപ്പെടുന്ന കാര്‍ഡുകള്‍.

ഈ സേവനം ഉപയോഗപ്പെടുത്തതിന് മുമ്പായി തന്നെ പക്കലുള്ള ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ജി പേയില്‍ സ്വീകരിക്കപ്പെടുന്നവയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് സേവനം ഉപയോഗപ്പെടുത്തുന്നത് എങ്കില്‍ ഫോണില്‍ ഡിവൈസ് മാനേജര്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തണം.

ഏതെങ്കിലും സാഹചര്യത്തില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ വഴി ഫോണ്‍ ലോക്ക് ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് കാര്‍ഡിനെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും. ഇനി ഫോണ്‍ നഷ്ടപ്പെടുന്ന സമയത്ത് ഡിവൈസ് മാനേജര്‍ ആക്ടിവേറ്റ് ചെയ്തിട്ടില്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പേയില്‍ കാര്‍ഡ് അസാധുവാക്കാന്‍ ആവശ്യപ്പെടാം.