മൂന്ന് പുതിയ കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

 | 
whatsap

വാട്ട്സ്‌ആപ്പില്‍ ഏറ്റവും പുതിയതായി മൂന്ന് ഫീച്ചറുകള്‍ വരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​.

മൂന്ന് പുതിയ സവിശേഷതകള്‍ വാട്ട്‌സ്‌ആപ്പിലേക്ക് വരുന്നുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും വാട്‌സ്‌ആപ്പ് തലവന്‍ വില്‍ കാത്​കാര്‍ട്ടുമാണ്​ വാട്​സ്​ആപ്പ്​ ബീറ്റ ഇന്‍ഫോയോട്​ (WABetaInfo) സ്ഥിരീകരിച്ചത്​.

ഡിസപ്പിയറിംഗ്​ മോഡ്​, വ്യൂ വണ്‍സ്​, മള്‍ട്ടി ഡിവൈസ്​ എന്നീ സവിശേഷതകളാണ്​ വൈകാതെ യൂസര്‍മാരിലേക്ക്​ എത്താന്‍ പോകുന്നത്​.

  • ഇപ്പോള്‍ ഗ്രൂപ്പിലും മറ്റും നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ ഒരാഴ്ചയാണ് ഇതിന് വാട്ട്സ്‌ആപ്പ് നല്‍കുന്ന കാലാവധി. എന്നാല്‍ ഇത് മാറ്റി നിങ്ങള്‍ക്ക് നിശ്ചയിക്കുന്ന സമയത്തേക്ക് എല്ലാ ചാറ്റിലും സന്ദേശം അയക്കാവുന്ന 'ഡിസപ്പിയറിംഗ് മോഡ്' ഉടന്‍ തന്നെ വാട്ട്സ്‌ആപ്പില്‍ ലഭ്യമാകും എന്നാണ് ഒരു പ്രത്യേകത

  • 'വ്യൂ വണ്‍സ്' എന്നതാണ് മറ്റൊരു പ്രത്യേകത, ഇത് പ്രകാരം ഒരു സന്ദേശം ഒരു വ്യക്തിക്ക് അയച്ചാല്‍ അത് ഒരു തവണ ആ വ്യക്തിക്ക് കാണാം. ടെക്സ്റ്റ് ആയാലും, വീഡിയോ ആയാലും, ഓഡിയോ ആയാലും അതിന് ശേഷം അത് ഡിലീറ്റായി പോകും.

  • മറ്റൊരു പ്രധാന പ്രത്യേകത ഒരു വാട്ട്സ്‌ആപ്പ് അക്കൗണ്ട് രണ്ടിലധികം ഡിവൈസുകളില്‍ തുറക്കാം എന്നതാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചതും ലോകത്തിലെ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ് ഈ ഫീച്ചര്‍.

ഇത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപയോക്താക്കളെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വാട്ട്സ്‌ആപ്പ് ഒരു ഫോണിലും, അതിന്‍റെ വെബ് അക്കൗണ്ട് ലാപ്ടോപ്പിലോ, ഡെസ്ക് ടോപ്പിലോ തുറക്കാനെ സാധിക്കൂ. ഇതിന് പരിഹാരമായി 4 ഡിവൈസുകളില്‍ ഒരേ സമയം അക്കൗണ്ട് തുറക്കാം എന്നാണ് ഇതിന്‍റെ പ്രത്യേകത.