ട്വീറ്റുകൾക്ക്  ഇനി റിയാക്ഷനുകൾ വാരി വിതറാം 

 | 
twitter

ഫേസ്ബുക്കിലേതു പോലെ മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിലും റിയാക്ഷന്‍ ബട്ടണുകള്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ട്വീറ്റുകള്‍ക്ക് വ്യത്യസ്ത പ്രതികരണങ്ങള്‍ അറിയിക്കാനാകും. നിലവില്‍ ഹൃദയചിഹ്നത്തോടെയുള്ള 'ലൈക്ക്' ബട്ടണുകള്‍ മാത്രമാണ് ട്വിറ്ററിലുള്ളത്.

സോഷ്യല്‍ മീഡിയ ഗവേഷകയായ ജെയ്ന്‍ മാന്‍ചും വോങാണ് ഇതു സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലേതിനു സമാനമായി "Likes", "Cheer", "Hmm", "Sad", "Haha" റിയാക്ഷനുകളാണ് ട്വിറ്ററില്‍ വരികയെന്നും അവര്‍ വ്യക്തമാക്കി.ദേഷ്യം പ്രകടിപ്പിക്കാനുള്ള ‘angry’ റിയാക്ഷന്‍ ഉള്‍പ്പെടുത്തില്ല. 2016ലാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചത്.ട്വിറ്ററിന്‍റെ "Sad", "Haha" റിയാക്ഷനുകള്‍ ഫേസ്ബുക്കിലേതു പോലെ തന്നെയായിരിക്കുമെന്നാണ് വിവരം.