വമ്പൻമാരുമായി കൊമ്പുകോർക്കാൻ  ടെലിഗ്രാം ; വീഡിയോ കോൾ ഫീച്ചറുമായി എത്തുന്നു 

 | 
വമ്പൻമാരുമായി കൊമ്പുകോർക്കാൻ ടെലിഗ്രാം ; വീഡിയോ കോൾ ഫീച്ചറുമായി എത്തുന്നു


ജനപ്രിയ  ഇൻസ്റ്റന്റ് മെസേജങ് ആപ്പായ ടെലിഗ്രാമിൽ വീഡിയോ കോൺഫറൻസിംഗ് ഫീച്ചർ വരുന്നു. ടെലഗ്രാം ചാനലുകളിൽ കോളിങ് ഫീച്ചർ കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ മൈക്രോസോഫ്റ്റ് ടീംസ്, സൂം, ഗൂഗിൾ മീറ്റ് എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ശക്തമായ വെല്ലുവിളി ഉയർത്തും.


ഒറ്റത്തവണ എൻ‌ക്രിപ്റ്റ് ചെയ്ത വീഡിയോ കോളുകൾ നേരത്തെ തന്നെ ടെലഗ്രാമിൽ ഉണ്ട്. എന്നാലിപ്പോൾ ഗ്രൂപ്പ് വീഡിയോ കോളുകൾ വിളിക്കാനുള്ള സംവിധാനാണ് ടെലിഗ്രാം ഒരുക്കുന്നത്. പുതിയ വീഡിയോ കോൺഫറൻസിങ് ഫീച്ചർ മെയ് മാസത്തോടെ അവതരിപ്പിക്കുമെന്ന് ടെലിഗ്രാം സിഇഒ പവൽ ഡുറോവ് അറിയിച്ചു.

ഗ്രൂപ്പ് കോളുകൾ, സ്‌ക്രീൻ ഷെയറിംഗ്, എൻക്രിപ്ഷൻ, നോയ്‌സ് കാൻസലേഷൻ, ഡെസ്‌ക്‌ടോപ്പ് സപ്പോർട്ട്, ടാബ്‌ലറ്റ് സപ്പോർട്ട് എന്നിവ ടെലഗ്രാമിൽ ലഭിക്കുമെന്ന് പവൽ ഡുറോവ് വ്യക്തമാക്കി.