അമേരിക്കയുടെ  മാംസവിതരണ കമ്പനിയെ ‌സ്തംഭിപ്പിച്ച് റഷ്യൻ സൈബർ ആക്രമണം

റഷ്യയിൽ നിന്നുള്ള ഈ ഹാക്കിങ് സംഘം ആരാണെന്നുള്ളതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്
 | 
cyber atack
ബ്രസീലിലെ സാവോ പോളോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കമ്പനിയാണ് ജെബിഎസ്

ലോകത്തിലെ ഏറ്റവും വലിയ മാംസ ഉത്പാദന വിതരണ കമ്പനിയായ  ജെബിഎസിന്റെ സെർവറുകളിൽ  സൈബർ  ആക്രമണം .

 റഷ്യയിൽ നിന്നുള്ള ഒരു ക്രിമിനൽ ഹാക്കർ സംഘമാണ് ‘റാൻസംവെയർ’ ആക്രമണത്തിനു പിന്നിലെന്നും അവർ പണം ആവശ്യപ്പെട്ടിരുന്നെന്നും കമ്പനി യുഎസ് അധികൃതരെ അറിയിച്ചു. ഒരിടവേളക്ക് ശേഷം  ഇതു മൂന്നാമത്തെ വമ്പൻ സൈബർ ആക്രമണമാണിത്.

മേയ് 7നു യുഎസിലെ കൊളോണിയൽ പൈപ്പ് ലൈൻ കമ്പനിയുടെ സെർവറുകളിൽ ആക്രമണം നടന്നിരുന്നു. ദിവസങ്ങൾ മുൻപ് യുഎസ് വിദേശ സഹായ സ്ഥാപനം യുഎസ് എയ്ഡിലും നൊബീലിയം എന്ന സംഘം സൈബർ ആക്രമണം നടത്തിയതായി തെളിഞ്ഞിരുന്നു. എല്ലാത്തിലും റഷ്യൻ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്.

ബ്രസീലിലെ സാവോ പോളോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കമ്പനിയാണ് ജെബിഎസ്. ലോകമെമ്പാടുമുള്ള 15 കമ്പനികളിലായി 150 പ്ലാന്റുകളിലായി 1.5 ലക്ഷത്തിലധികം ആളുകൾ കമ്പനി ജോലി ചെയ്യുന്നു. മക്ഡൊണാൾഡ്സ് പോലുള്ള വൻകിട ഭക്ഷ്യ കമ്പനികളാണ് അവരുടെ ക്ലയന്റുകൾ. 2007 ൽ യുഎസിൽ സ്വിഫ്റ്റ് & കമ്പനി സ്വന്തമാക്കിയതിലൂടെ അവർ യുഎസ് വിപണിയിൽ ശക്തമായ സാന്നിധ്യം നേടി.

യു‌എസിൽ കമ്പനിക്ക് വലിയ ഉൽ‌പാദന വിതരണ ശൃംഖലയുണ്ട്. ഇറച്ചി വിതരണ മേഖലയുടെ നാലിലൊന്ന് അവർ ഇവിടെ നിയന്ത്രിക്കുന്നു. ഒരു ദിവസത്തെ ജോലി തടസ്സപ്പെട്ടാൽ രാജ്യത്തിന്റെ ഗോമാംസം, ചിക്കൻ, വിതരണം എന്നിവയെ സാരമായി ബാധിക്കുന്ന സാഹചര്യം.

യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ജെബി‌എസിന്റെ സെർവറുകളാണ് പ്രധാന ഇരകൾ. ഇതോടെ, ഈ പ്രദേശങ്ങളിലെ കമ്പനിയുടെ ഉൽ‌പാദന സൗകര്യങ്ങൾ‌ ഒരു വലിയ അടച്ചുപൂട്ടൽ‌ അനുഭവിച്ചു. സെർവർ സംവിധാനം ശരിയാക്കുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്നും കമ്പനി സിഇഒ ആൻഡ്രെ നെഗീര പത്രക്കുറിപ്പിൽ അറിയിച്ചു.

റഷ്യയിൽ നിന്നുള്ള ഈ ഹാക്കിങ് സംഘം ആരാണെന്നുള്ളതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. റെവിൽ, സോഡിനോകിബി തുടങ്ങിയ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണു സംശയനിഴലിൽ, സംഭവത്തിൽ റഷ്യയുമായി ബന്ധപ്പെടുകയും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി