വാക്‌സിൻ എടുക്കാൻ ഇനി ഫേസ്ബുക് വഴികാട്ടും ; 'വാക്‌സിന്‍ ഫൈന്‍ഡര്‍ '  ഓപ്ഷനിലൂടെ 

 | 
vaccination

ഉപഭോക്താക്കള്‍ക്ക് വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഓപ്ഷനുമായി ഫെയ്‌സ്ബുക്ക്. വാക്‌സിന്‍ ഫൈന്‍ഡര്‍' ഓപ്ഷനിലൂടെ അടുത്തുള്ളവാക്സിനേഷൻ കേന്ദ്രം  കണ്ടെത്താം 

. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് അമേരിക്കന്‍ ടെക്ക് വമ്പന്മാരായ ഫെയ്‌സ്ബുക്ക് 'വാക്‌സിന്‍ ഫൈന്‍ഡര്‍' ഓപ്ഷന്‍ സജ്ജീകരിച്ചത്. വാക്സിൻ സെന്റർ സ്ഥലങ്ങളും അവയുടെ പ്രവർത്തന സമയവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുണ്ട്

കേന്ദ്രആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വാക്‌സിന്‍ ട്രാക്കറുമായി ബന്ധിപ്പിച്ചുള്ള ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വാക്‌സിന്‍ സെന്റര്‍ സ്ഥലങ്ങളും അവയുടെ പ്രവര്‍ത്തന സമയവും തിരിച്ചറിയാം.

ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ ആളുകളെ സഹായിക്കുന്നതിന് 17 ഭാഷകളില്‍ ലഭ്യമായ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇന്ത്യ സര്‍ക്കാരിന്റെ സഹകരണത്തോടെ വാക്‌സിന്‍ ഫൈന്‍ഡര്‍ ഓപ്ഷന്‍ സജ്ജീകരിച്ചതായി ഫേസ്ബുക്ക് ഒരു പോസ്റ്റില്‍ പറഞ്ഞു.നേരത്തെ, ഇന്ത്യയില്‍ കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ 10 ദശലക്ഷം ഡോളറിന്റെ അടിസന്തര സഹായം ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.