വിമ്പിള്‍ഡന്‍ കിരീടം; പ്ലിസ്‌കോവയെ വീഴ്ത്തി ആഷ്‌ലി ബാര്‍ട്ടിക്ക്

 41 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ താരം വിംബിള്‍ഡണില്‍ കിരീടം സ്വന്തമാക്കുന്നത്
 | 
ASAHLI

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാര്‍ടിയ്ക്ക്. ഫൈനലില്‍ ലോക എട്ടാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെയാണ് ബാര്‍ട്ടി പരാജയപ്പെടുത്തിയത്. 41 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ താരം വിംബിള്‍ഡണില്‍ കിരീടം സ്വന്തമാക്കുന്നത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ : 6​-3, 6(4)7(7), 6- 3. എന്ന സ്കോറിനാണ് ബാര്‍ട്ടിയുടെ വിജയം. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാംസെറ്റ് പ്ലിസ്കോവ നേടിയെങ്കിലും മൂന്നാംസെറ്റ് ബാര്‍ടി അനായാസം സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ താരമായ ബാര്‍ടിയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും താരം നേടിയിരുന്നു.