ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ; ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച് ഐ.സി.സി
 

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ നടക്കുന്നത്
 | 
t20

ദുബായ്: 2021 ട്വന്റി 20 ലോക കപ്പിന്റെ ഗ്രൂപ്പുകളെ പ്രഖ്യാപിച്ച് ഐ.സി.സി. ഒമാന്‍ വേദിയാകുന്ന 2021 ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ നടക്കുന്നത്്. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കുന്നത്.

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടം നേടി എന്നതാണ് ഇതില്‍ ശ്രദ്ധേയമായത്. മാര്‍ച്ച് 20-ലെ ട്വന്റി 20 റാങ്കിങ് അനുസരിച്ചാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. സൂപ്പര്‍ 12 എന്ന് പേരിട്ടിരിക്കുന്ന ഘട്ടത്തിലാണ് 12 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കുക.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് ഒന്ന്.

ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് രണ്ട്.

ആദ്യ റൗണ്ടില്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന നാല് ടീമുകള്‍ കൂടി സൂപ്പര്‍ 12-ല്‍ ഇടംനേടും.

ആദ്യ റൗണ്ടില്‍ എ ഗ്രൂപ്പില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, നമീബിയ എന്നീ ടീമുകള്‍ മത്സരിക്കും.

ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പപ്പുവ ന്യു ഗ്വിനിയ, ഒമാന്‍ ടീമുകളാണ് മത്സരിക്കുക. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12-ല്‍ എത്തുക