തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

 | 
തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2014ലെ ടി20 ലോക കപ്പ് നേടിയ ശ്രീലങ്ക ടീമിലെ അംഗമായിരുന്നു പെരേര. വിരമില്ലെങ്കിലും താരം ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നത് തുടരും.

ബംഗ്ലാശിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങളില്‍ പലരും ഒഴിവാക്കപ്പെടും എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് തിസാര പെരേര വിരമിക്കല്‍ പ്രഖ്യാപിച്ചത്.

32കാരനായ പെരേര 166 എകദിനത്തിലും ആറ് ടെസ്റ്റിലും 84 ടി20യിലും ശ്രീലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. 166 ഏകദിനങ്ങള്‍ നിന്നും 2338 റണ്‍സും 175 വിക്കറ്റും താരം നേടിയിട്ടുണ്ട്.

84 ടി20 മത്സരങ്ങളില്‍ ശ്രീലങ്കന്‍ ജേഴ്‌സി അണിഞ്ഞ താരം 1204 റണ്‍സും 51 വിക്കറ്റും നേടി. ആറ് ടെസ്റ്റില്‍ നിന്നായി 203 റണ്‍സും 11 വിക്കറ്റുമാണ് പെരേരയുടെ സമ്പാദ്യം