അര്‍ജന്റീനയില്‍ നടത്താനിരുന്ന കോപ്പ അമേരിക്ക റദ്ദാക്കി

 

ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റ്
 | 
copa america
ബ്യൂണസ് ഐറിസ്: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോപ്പ അമേരിക്ക അര്‍ജന്റീനയില്‍ നിന്ന് വേദി മാറ്റുകയാണെന്ന് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ രണ്ടാഴ്ച്ച മാത്രം ശേഷിക്കെയാണ് വേദി മാറ്റുന്നത്.

ഇതോടെ ജൂണ്‍ 13-ന് തുടങ്ങേണ്ട ടൂര്‍ണമെന്റ് പ്രതിസന്ധിയിലായിരിക്കുകയാണ്. അര്‍ജന്റീനയ്ക്ക് പകരം വേദി ഏതാകുമെന്ന ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഇന്നു തന്നെയുണ്ടായേക്കും. അമേരിക്ക, ചിലി, പരാഗ്വെ എന്നീ രാജ്യങ്ങളെയാണ് ആതിഥേയരായി പരിഗണിക്കുന്നത്. പത്ത് സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്താനായിരുന്നു തീരുമാനം.

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ നേരത്തെ തന്നെ ടൂര്‍ണമെന്റ് നടത്തുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിന് പിന്നാലെയാണ് അര്‍ജന്റീനയും ഒഴിവായത്. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.