ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും എന്ന് സൂചന ; ഇന്ത്യയ്ക്ക് വില്ലനായത് കോവിഡ് വ്യാപനം 

ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്
 | 
ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും എന്ന് സൂചന ; ഇന്ത്യയ്ക്ക് വില്ലനായത് കോവിഡ് വ്യാപനം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും എന്ന് സൂചന. കൊറോണ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിസിസിഐ വൃത്തങ്ങള്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും തീരുമാനം.അതേസമയം ലോകകപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഐസിസിയുമായി ആലോചിച്ച ശേഷമാകും എടുക്കുക. കൊവഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാകും തീരുമാനം.