കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറും ; 18 ഇനങ്ങളിലായി 127 ഇന്ത്യൻ അത്‍ലറ്റുകളും മാറ്റുരയ്ക്കും

സജൻ പ്രകാശാകും ഉദ്ഘാടന ചടങ്ങിലെ മലയാളി സാന്നിധ്യം. 22 താരങ്ങളും 6 ഒഫീഷ്യൽസുമാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.
 | 
olympics

ടോക്കിയോ ഒളിമ്ബിക്സിന് ഇന്ന് കൊടിയേറും. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. കോവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ.

കായിക ലോകം ടോക്യോയിൽ ഒത്തുചേരുകയാണ്മുപ്പത്തിരണ്ടാമത് ഒളിമ്ബിക്സ് വിരുന്നിനെത്തുമ്ബോള്‍ അതീവ ജാഗ്രതയിലാണ് ടോക്കിയോ. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ നടത്തുന്ന കായിക മാമാങ്കം ലോകം ആസ്വദിക്കുക ക്യാമറക്കണ്ണുകളിലൂടെ. വേദികളിലെല്ലാം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ടീമുകളുടെ അംഗബലവും പ്രമുഖരുടെ സാന്നിധ്യവും കുറയും. സജൻ പ്രകാശാകും ഉദ്ഘാടന ചടങ്ങിലെ മലയാളി സാന്നിധ്യം. 22 താരങ്ങളും 6 ഒഫീഷ്യൽസുമാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.
മൻപ്രീത് സിംഗും മേരി കോമും പതാകയേന്തും. പതിനൊന്നായിരത്തിലേറെ കായിക താരങ്ങൾ കൂടുതൽ വേഗവും ദൂരവും ഉയരവും കുറിക്കാൻ കച്ച കെട്ടുന്നു. 18 ഇനങ്ങളിലായി 127 ഇന്ത്യൻ അത്‍ലറ്റുകളും മാറ്റുരയ്ക്കും. ഇതിൽ ഒൻപത് മലയാളികൾ.