കോവിഡിൽ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിൻ 

ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.
 | 
കോവിഡിൽ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിൻ

കോവിഡിൽ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിൻ തെണ്ടുൽക്കർ. ‘മിഷൻ ഓക്സിജൻ’ പദ്ധതിയിലേക്ക് ആണ് സച്ചിൻ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.

കോവിഡ് 19ന് എതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറഞ്ഞു. കോവിഡ് മുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ സച്ചിൻ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ 48ആം ജന്മദിനത്തിൽ ആയിരുന്നു സച്ചിൻ ഈ വീഡിയോ പങ്കുവെച്ചത്.ഇപ്പോൾ സമൂഹത്തിനായി ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ സേവനം പ്ലാസ്മ ദാനം ചെയ്യുക എന്നതാണെന്നും കോവിഡ് ചികിത്സയിൽ ആയിരുന്നു കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാൻ കഴിയില്ലെന്നും സച്ചിൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.