കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 6 വിക്കറ്റ് വിജയം

 | 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 6 വിക്കറ്റ് വിജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

41 പന്തില്‍ 2 ബൗണ്ടറിയും 1 സിക്സറുമടക്കം 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. യശസ്വി ജയ്‌സ്വാള്‍ 22, ശിവം ദുബെ 22 ഡേവിഡ് മില്ലര്‍ 24 എന്നിവരും രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത് രാഹുല്‍ ത്രിപാടിക്ക് മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായത്. ഓപ്പണിങ് ഇറങ്ങിയ നിതീഷ് റാണ 25 പന്തില്‍ 22 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 11 റണ്‍സും നേടി പിന്നാലെയെത്തിയ രാഹുല്‍ ത്രിപാടിയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കൊല്‍ക്കത്തയെ രക്ഷിച്ചത്. ത്രിപാടി 36 റണ്‍സ് നേടി.

പിന്നാലെയെത്തിയ സുനില്‍ നരെയ്ന്‍ കാര്യമായി ഒന്നും ചെയ്യാതെ ആറു റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നിര്‍ഭാഗ്യം മൂലമായിരുന്നു. രാഹുല്‍ ത്രിപാടിയടിച്ച പന്തില്‍ റണ്ണിനായി ഓടുന്നതിനിടയില്‍ പന്ത് മോര്‍ഗന്റെ തന്റെ ബാറ്റില്‍ തട്ടി ഫീല്‍ഡറുടെ കൈയില്‍ കിട്ടി. അതോടെ ക്രീസിന് പുറത്തുണ്ടായിരുന്ന മോര്‍ഗന്‍ റണ്ണൗട്ടാക്കി.

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസിനെ കൂടാതെ ഉനദ്കട്ട്, ചേതന്‍ സക്കറിയ, മുസ്തിഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.