മുംബൈയെ തകർത്തെറിഞ്ഞ്  പഞ്ചാബ്; ജയം ഒമ്പത് വിക്കറ്റിന്

 | 
മുംബൈയെ തകർത്തെറിഞ്ഞ് പഞ്ചാബ്; ജയം ഒമ്പത് വിക്കറ്റിന്

 മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.

52 പന്തില്‍ മൂന്ന് ബൗണ്ടറിയും, മൂന്ന് സിക്സറുമടക്കം 60 റണ്‍സ് നേടിയ കെ.എല്‍ രാഹുലും, 35 പന്തില്‍ അഞ്ച് ബൗണ്ടറിയും, രണ്ട് സിക്സറുമടക്കം 43 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലും ചേര്‍ന്ന് പഞ്ചാബിനെ അതിവേഗം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് പഞ്ചാബ് മുംബൈയെ തളച്ചത്.

സ്‌ക്കോര്‍
മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ 131/6
പഞ്ചാബ് കിംഗ്‌സ് -17. 4 ഓവറില്‍ 132/1

അര്‍ധസെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ വിജയത്തിലെ ഹീറോ.  രാഹുല്‍ 52 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം ഓപ്പണ്‍ ചെയ്ത മയാങ്ക് അഗര്‍വാള്‍ 20 പന്തില്‍ 25 റണ്‍സെടുത്തു പുറത്തായ ശേഷം ക്രിസ് ഗെയ്ല്‍ എത്തി. ഇരുവരും ചേര്‍ന്നതോടെ പഞ്ചാബ് അനായാസം വിജയത്തിലെത്തി.