സംഘാടകരുമായി  അഭിപ്രായ വ്യത്യാസം ; ലോക രണ്ടാം നമ്പര്‍ താരം നവാമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു.
 | 
naomi

പാരിസ്: ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു ഒസാക്കയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു. പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ 15,000 ഡോളറാണ് പിഴയിട്ടത്. ഇതിന് ശേഷമാണ് ഒസാക്ക പിന്മാറ്റം അറിയിച്ചത്.


 

പത്രസമ്മേളനത്തില്‍നിന്നു താന്‍ മാറിനില്‍ക്കുന്നതു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും പിന്‍മാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് ഒസാക്ക പറഞ്ഞു. 2008 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും താരം പറയുന്നു. കാലഹരണപ്പെട്ട നിയമമാണിതെന്നും ഒസാക്ക കുറിച്ചു.