ഐ.പി.എല്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളിക്കാന്‍ ബാംഗ്ലൂരിന്​ താല്‍പര്യമില്ലെന്ന്​ കണക്കാക്കിയാണ്​ നീട്ടിവെക്കല്‍.
 | 
ഐ.പി.എല്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

മുംബൈ: ഐ.പി.എല്ലില്‍ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ്​ ​റൈ​ഡേഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനകം പാതി പിന്നിട്ട ഐ.പി.എല്‍ പുതിയ സീസണ്‍ ബയോ ബബ്​ള്‍ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​. അവസാനമായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഹ്​മദാബാദിലാണ്​ കൊല്‍ക്കത്ത കളിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളിക്കാന്‍ ബാംഗ്ലൂരിന്​ താല്‍പര്യമില്ലെന്ന്​ കണക്കാക്കിയാണ്​ നീട്ടിവെക്കല്‍.നീട്ടിവെച്ച മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട്​ അറിയിക്കും.