കോവിഡ് വ്യാപനം​: ഐ.പി.എല്‍ മാറ്റിവെക്കാൻ സാധ്യത

 | 
കോവിഡ് വ്യാപനം​: ഐ.പി.എല്‍ മാറ്റിവെക്കാൻ സാധ്യത

രാജ്യത്തെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്‍ മത്സരങ്ങൾ മാറ്റിവെക്കാൻ സാധ്യത. ഐ.പി.എല്‍ പതിനാലാം സീസണ്‍ കനത്ത ബയോ ബബ്​ള്‍ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​. എന്നാല്‍, ഇതിനിടയിലും കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യരും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ തിങ്കളാഴ്​ചത്തെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്​. രോഗവ്യാപനനത്തിന്‍റെ തീവ്രത കുറയുന്നതുവരെ ഐ.പി.എല്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ലോകത്ത്​ നിറയു​ന്നത്

കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ്​, രാജസ്​ഥാന്‍ റോയല്‍സ്​, പഞ്ചാബ്​ കിങ്​സ്​, ചെന്നൈ സൂപ്പര്‍ കിങ്​സ്​ ടീമുകളാണ്​ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങിയത്​. ആ മത്സരങ്ങള്‍ നിയന്ത്രിച്ച അമ്ബയര്‍മാരും ഐസൊലേഷനിലേക്ക്​ മാറേണ്ടി വരും. എതിര്‍ ടീമിലെ കളിക്കാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന്​ ബാംഗ്ലൂര്‍ അറിയിച്ചതിനു പിന്നാലെയാണ്​ മത്സരം നീട്ടിവെച്ചത്​. ഈ മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട്​ അറിയിക്കുമെന്നാണ്​ സംഘാടകര്‍ പ്രഖ്യാപിച്ചത്​. മെയ്​ 30ന്​ ഫൈനല്‍ നടക്കുന്ന രീതിയിലാണ്​ നിലവിലെ ഫിക്​സ്​ചര്‍.