പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത

 | 
പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
123 റണ്ണില്‍ പഞ്ചാബിനെ ഒതുക്കിയ കൊല്‍ക്കത്ത 20 പന്ത് ശേഷിക്കെ ജയം നേടി.

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റിന് വിജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെ ആയിരുന്നു ,നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ കേവലം 123 റണ്‍സ് മാത്രമേ പഞ്ചാബിന് നേടുവാന്‍ കഴിഞ്ഞുള്ളു.

123 റണ്ണില്‍ പഞ്ചാബിനെ ഒതുക്കിയ കൊല്‍ക്കത്ത 20 പന്ത് ശേഷിക്കെ ജയം നേടി. ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗന്‍ 40 പന്തില്‍ 47 റണ്ണുമായി പുറത്താകാതെനിന്നു. രാഹുല്‍ ത്രിപാഠി 32 പന്തില്‍ 41 റണ്ണെടുത്തു.

പഞ്ചാബിന് ഒൻപതിന് 123ല്‍ എത്താനേ കഴിഞ്ഞുള്ളൂ. കൊല്‍ക്കത്തയ്ക്കായി പേസര്‍ പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കമ്മിന്‍സും സുനില്‍ നരെയ്നും രണ്ടുവീതം പങ്കിട്ടു. വാലറ്റക്കാരന്‍ ക്രിസ് ജോര്‍ദാനാണ് (18 പന്തില്‍ 30) പഞ്ചാബിനെ നൂറ് കടത്തിയത്. മുന്‍നിരയില്‍ മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 31) മാത്രം പൊരുതി.
കൊല്‍ക്കത്തയുടെ രണ്ടാം ജയമാണിത്. ഇതോടെ ഇവർ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി.