കോലിയും ധോണിയും നേര്‍ക്കുനേര്‍...  ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം 

 

 | 
കോലിയും ധോണിയും നേര്‍ക്കുനേര്‍... ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം

ഐപിഎല്‍ പതിനാലാം സീസണില്‍ ഇന്ന് കോലി-ധോണി പോരാട്ടം. മുംബൈയിലെ വാംഖഡെയില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്.

. വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്സും അടങ്ങുന്ന ബാംഗ്ലൂർ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.  .മറുഭാഗത്ത് ആദ്യ കളിയിൽ ഡൽഹിയോട് തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് കളികളും ജയിച്ച ചെന്നൈ ഇക്കുറി മികച്ച ഫോമിലാണ്. പഞ്ചാബിനും രാജസ്ഥാനും എതിരെ മികച്ച പ്രകടനമാണ് ചെന്നൈ ബൗളർമാർ പുറത്തെടുത്തത്. മികച്ച ഫോമിൽ നിൽക്കുന്ന രണ്ട് ടീമുകൾ മുഖാമുഖമെത്തുമ്പോള്‍ ജയം ആ‌ർക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ