ഐപിഎൽ വാർത്തകൾ നൽകുന്നത് നിർത്തിവച്ച് 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്'

പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചു വീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടി പൊടിക്കുന്നത് അനുചിതം

 | 
ഐപിഎൽ വാർത്തകൾ നൽകുന്നത് നിർത്തിവച്ച് 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്'

രാജ്യത്ത് പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചു വീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടിപൊടിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ഐപിഎൽ വാർത്തകൾ നൽകുന്നത് നിർത്തിവച്ച് ദേശീയമാധ്യമം.

‘ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ‘ ആണ് ഇന്ന് എഡിറ്ററുടെ കുറിപ്പോടെ ഐപിഎൽ വാർത്തകൾ നൽകുന്നത് താൽക്കാലികമായി നിർത്തുന്നതായി അറിയിച്ചിരിക്കുന്നത്.

നമ്മളൊരു അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്രിക്കറ്റും അംഗീകരിക്കേണ്ടതുണ്ട്. ജീവൻ-മരണ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഒരു ചെറിയ നീക്കമാണ് തങ്ങളുടേതെന്നും ഒരൊറ്റ ദേശമായി നിശ്ചയ ദാർഢ്യത്തോടെ ഒന്നിച്ചു നിൽക്കേണ്ട് സമയമാണിതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

രാജ്യത്ത് സാധാരണനില തിരിച്ചു വരുന്നതുവരെ ഇങ്ങനെത്തന്നെ തുടരുമെന്നും എഡിറ്റർ അറിയിച്ചിട്ടുണ്ട്