ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ വിജയം

അ​ര​ങ്ങേ​റ്റ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(42​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റും​ ​ര​ണ്ട് ​സി​ക്‌സു​മ​ട​ക്കം​ 59​ ​റ​ൺ​സ്)​ 24​ ​പ​ന്തു​ക​ളി​ൽ​ ​ഒ​ൻ​പ​ത് ​ബൗ​ണ്ട​റി​ക​ള​ട​ക്കം​ 43​ ​റ​ൺ​സ​ടി​ച്ചു​കൂ​ട്ടി​യ​ ​പൃ​ഥ്വി​ ​ഷാ​യും​ ​ചേ​ർ​ന്നാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം​ ​ന​ൽ​കി​യ​ത്.
 | 
SRILANKA

​ശ്രീ​ല​ങ്ക​യ്‌ക്കെ​തി​രാ​യ​ ​മൂ​ന്ന് ​ഏ​ക​ദി​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യയ്ക്ക് ഏഴുവി​ക്കറ്റ് ​ ​വി​​​ജ​യ​ം.​ 263​ ​റ​ൺ​സ് ​ല​ക്ഷ്യ​വു​മാ​യി​ ​ഇ​ന്ന​ലെ​ ​കൊ​ളം​ബോ​യി​ൽ​ ​ചേ​സിം​ഗി​​​നി​​​റ​ങ്ങി​​​യ​ ​ഇ​ന്ത്യ​ ​80 പന്തുകൾ ബാക്കി​നി​ൽക്കവേയാണ് വി​ജയത്തി​ലെത്തി​യത്. ​അ​ര​ങ്ങേ​റ്റ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(42​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റും​ ​ര​ണ്ട് ​സി​ക്‌സു​മ​ട​ക്കം​ 59​ ​റ​ൺ​സ്)​ 24​ ​പ​ന്തു​ക​ളി​ൽ​ ​ഒ​ൻ​പ​ത് ​ബൗ​ണ്ട​റി​ക​ള​ട​ക്കം​ 43​ ​റ​ൺ​സ​ടി​ച്ചു​കൂ​ട്ടി​യ​ ​പൃ​ഥ്വി​ ​ഷാ​യും​ ​ചേ​ർ​ന്നാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം​ ​ന​ൽ​കി​യ​ത്. തുടർന്ന് നായകൻ ശി​ഖർ ധവാൻ പുറത്താകാതെ 86 റൺ​സുമായി​ വി​ജയത്തി​ലേക്ക് നയി​ച്ചു.   

 ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ നിരയില്‍ ഒരു താരത്തിന് പോലും അര്‍ധസെഞ്ചുറി നേടുവാനായില്ല. 43 റണ്‍സ് നേടിയ ചാമിക കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദസുന്‍ ശനക(39), ചരിത് അസലങ്ക(38), ആവിഷ്‌ക ഫെര്‍ണാണ്ടോ(33) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയുടെ സ്കോര്‍ 262ല്‍ എത്തിച്ചത്. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ നേടി. ലങ്കയ്ക്കായി ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റുകള്‍ നേടി. നാളെയാണ് രണ്ടാം മത്സരം നടക്കുക.