ഇന്ത്യ വീണ്ടും തിളങ്ങി  ;രണ്ടാം ഏകദിനവും സ്വന്തം 

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ മറ്റൊരു നേട്ടം.
 | 
india srilanka

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്  വിജയം. ആദ്യ ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ അര്‍ധസെഞ്ചുറിക്കു പുറമേ രണ്ടു വിക്കറ്റുകളും പിഴുത ദീപക് ചഹാറിന്റെ മികവില്‍ ഇന്ത്യയെ ജയിപ്പിച്ചു. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ മറ്റൊരു നേട്ടം.

44 പന്തുകള്‍ നേരിട്ട സൂര്യ, ആറു ഫോറുകള്‍ സഹിതം 53 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (38 പന്തില്‍ 29), മനീഷ് പാണ്ഡെ (31 പന്തില്‍ 37), ക്രുണാല്‍ പാണ്ഡ്യ (54 പന്തില്‍ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഓപ്പണര്‍ പൃഥ്വി ഷാ (11 പന്തില്‍ 13), അര്‍ധസെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷന്‍ കിഷന്‍ (നാലു പന്തില്‍ ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാം പരമ്പര മത്സരം വെള്ളിയാഴ്ച