മുൻ ഇന്ത്യൻ ക്രിക്കറ്റർ യശ്‌പാൽ ശർമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

1983ലെ ലോകക്കപ്പ് ജേതാക്കളായ ഇന്ത്യൻ സംഘത്തിലെ അംഗവുമായിരുന്നു . 
 | 
yashpal

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റർ യശ്‌പാൽ ശർമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .1983ലെ ലോകക്കപ്പ് ജേതാക്കളായ ഇന്ത്യൻ സംഘത്തിലെ അംഗവുമായിരുന്നു . 66 വയസായിരുന്നു.

1954 ആഗസ്റ്റ് 11ന് ലുധിയാനയിൽ ജനിച്ച യശ്‌പാൽ അക്കാലത്തെ മികച്ച മദ്ധ്യനിര ബാറ്റ്സ്മാൻ ആയിരുന്നു. 1979ൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു യശ്‌പാലിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 37 ടെസ്റ്റുകളിൽ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ യശ്‌പാൽ രണ്ട് സെഞ്ചുറികളും ഒൻപത് അർദ്ധസെഞ്ചുറികളും അടക്കം 1606 റൺസ് നേടിയിട്ടുണ്ട്.

43 ഏകദിനങ്ങളിൽ നിന്നായി 28 റൺ ശരാശരിയിൽ 883 റൺ മാത്രമാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. രഞ്ജിയിൽ 160 മത്സരങ്ങളിൽ നിന്നായി 8993 റൺ നേടിയിട്ടുള്ള യശ്‌പാൽ ഒരു ഡബിൾ സെഞ്ചുറിയടക്കം 21 സെഞ്ചുറികൾ നേടിയിട്ടുണ്ട്.