ഒടുവിൽ തീരുമാനമായി :ഐ പി എൽ നിർത്തി

 | 
ഒടുവിൽ തീരുമാനമായി :ഐ പി എൽ നിർത്തി
കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിയത്. 

കൂടുതല്‍ കളിക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ സീസണിലെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതായി
ബി.സി.സി.ഐ അറിയിച്ചു.

കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിയത്. കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്.

നേരത്തെ കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു