2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ദോഹയില്‍

ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
 | 
sports
ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്.

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു.

കോവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയുടെ ലോക കപ്പ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത എന്ന നിലക്കാണ് ടീം മത്സരത്തിനിറങ്ങുന്നത്.