ശബരിമലയെക്കാള്‍ കൊടുംഭീകരനാണിവന്‍; മൗണ്ട് ആഥോസ് പെണ്‍പുഴുവിനെ പോലും അതിര്‍ത്തി കടത്തില്ല

ശബരിമലയെക്കാള്‍ കൊടുംഭീകരനാണിവന്‍; മൗണ്ട് ആഥോസ് പെണ്‍പുഴുവിനെ പോലും അതിര്‍ത്തി കടത്തില്ല

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമായ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ആചാരവും പിന്നാലെ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുമാണ് പ്രശ്‌നമെങ്കില്‍ അതിനെക്കാള്‍ കനത്ത തീരുമാനങ്ങള്‍ നടപ്പിലാക്കി സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച മണ്ണ് മൗണ്ട് ആഥോസ്.

മൗണ്ട് ആഥോസ് കണ്ടെത്തിയിട്ട് ആയിരം വര്‍ഷത്തിലേറെയായി.ഇന്നുവരെ ഒരു സ്ത്രീയ്ക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിച്ചിട്ടുമില്ല. അവിടേക്കെന്നല്ല മൗണ്ട് ആഥോസിന്  500 മീറ്റര്‍ അടുത്തുപോലും ദര്‍ശനം പാടില്ലാന്ന് ആണ് നിയമം.ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ആരാധനയിടമായ മൗണ്ട് ആഥോസില്‍ പെണ്‍വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒന്നിനും മണ്ണില്‍ കാലുകുത്താന്‍ പോലും അനുവാദമില്ല.ഉദാഹരണത്തിന് പൂവന്‍കോഴിയ്ക്കും കാളയ്ക്ക് പ്രവേശിക്കാം പക്ഷെ പിടക്കോഴിയ്ക്കും പശുവിന് വിലക്കുണ്ട്.

 

ക്രെസ്തവ സന്ന്യാസികളുടെ ഇരുപതിലേറെ ആശ്രമങ്ങളാണ് മൗണ്ട് ആഥോസിലുള്ളത്. ഈ സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് പെണ്ണെന്ന വര്‍ഗ്ഗത്തെ ഇവിടെ നിന്ന് വിലക്കിയിരിക്കുന്നത്.ഏകദേശം ശബരിമല പോലെ തന്നെ. പക്ഷെ ഇതിനെക്കാള്‍ മൗണ്ട് ആഥോസില്‍ പെണ്‍സാന്നിധ്യം വിലക്കി സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പിക്കാനായി വിശ്വാസവുമായി കൂട്ടിയിണക്കി
പ്രചരിക്കുന്നൊരു കഥയുണ്ട്.

ക്രിസ്തുദേവന്റെ അമ്മ മറിയം സൈപ്രസിലേക്കുള്ള യാത്രക്കിടെ മൗണ്ട് ആഥോസ് കണ്ട് ആകൃഷ്ടയായി.
അത് മകന്റെ അനുവാദത്തോടെ ഒരു പൂന്തോട്ടമാക്കി മാറ്റിയെന്നാണ് കഥ.ദൈവമാതാവിന്റെ പൂന്തോട്ടമെന്ന് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്.ക്രിസ്തുവൃഗേന്റെ അമ്മയ്ക്ക് മാത്രമായി മാറ്റിവെയ്ക്കപ്പെട്ട ഈ മല മറ്റെല്ലാ സ്ത്രീകള്‍ക്കു വിലക്കപ്പെട്ടതായെന്നാണ് വിശ്വാസം. ഇവിടുത്തെ ആശ്രമങ്ങളെല്ലാം വിശുദ്ധ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ്

 

പെണ്‍വര്‍ഗ്ഗത്തെ ഒന്നാകെ അതിര്‍ത്തിക്കപ്പുറത്ത് നിര്‍ത്തുന്ന മൗണ്ട് ആഥോസില്‍ വിഹരിച്ചു നടക്കുന്ന പെണ്‍പൂച്ചകളെ കാണാം, ഇവയ്ക്ക് മാത്രം വിലക്കില്‍ ഇളവ് ലഭിച്ചതിന് പിന്നില്‍ എലികളാണ്.ഒരുപാട് എലികളുള്ള ആശ്രമത്തില്‍ എലിശല്യം തീര്‍ക്കാനാണ് പെണ്‍ പൂച്ചകളുടെ പ്രവേശനം അനുവദിച്ചത്.വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ സന്ന്യാസിമാര്‍ക്ക് കഴിയാത്തതിനാല്‍ അവയ്ക്കും ലിംഗവ്യത്യാസം പ്രശ്നമല്ല.പെണ്‍വര്‍ഗ്ഗത്തിലുള്ള ജീവികളില്ലാത്തതിനാല്‍ ഇവിടേക്ക് ആവശ്യമായ പാല്‍മുട്ട തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുന്നതാണ് പതിവ്.

ചില അവസരങ്ങളില്‍ സ്ത്രീകള്‍ പ്രവേശിച്ച സംഭവങ്ങള്‍ മൗണ്ട് ആഥോസില്‍ ഉണ്ടായിട്ടുണ്ട് .പുരാതന ക്രിസ്തീയ സന്ന്യാസ മഠങ്ങളുടെ നിയന്ത്രണത്തിലേക്കുള്ള ഗ്രീസിന്റെ സ്വയംഭരണ പ്രദേശമായ ഇവിടെ പ്രവേശന കവാടങ്ങളില്‍ സ്ത്രീകളെ തടയാന്‍ സുരക്ഷ ഉദ്യോഗസ്ഥരുണ്ട്. 1946-49 വരെ നടന്ന് ഗ്രീക്ക് ആഭ്യന്തര യുദ്ധകകാലത്ത് കര്‍ഷകരുടെ കന്നുകാലികളെ മൗണ്ട് ആഥോസില്‍ പ്രവേശിപ്പിച്ചിരുന്നു അന്ന് ഇവയ്ക്കൊപ്പം ചില പെണ്‍കുട്ടികള്‍ ഈ മുനമ്പിലെത്തിയെങ്കിലും യുദ്ധം കണക്കിലെടുത്ത് സന്ന്യാസിമാര്‍ കണ്ണടച്ചു.

 

1953ല്‍ 3 ദിവസം മരിയ പൊയ്മെനിഡോ എന്ന ഗ്രീക്ക് വനിത മൂന്ന് ദിവസം ആണ്‍വേഷത്തില്‍ അവിടെ കഴിഞ്ഞു.സംഭവം പുറംലോകം അറിഞ്ഞതോടെ ഗ്രീസ് എഡി 1045ലെ നിയമം കണക്കിലെടുത്ത് മൗണ്ട് ആഥോസില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ചു. സ്ത്രീകളെയും പെണ്‍വര്‍ഗ്ഗത്തിലുള്ള ജന്തുക്കളെയും ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നു.അതിക്രമിച്ചു കയറിയാല്‍ ാെവര്‍ഷം വരെ കഠിനതടവാണ് ശിക്ഷ.

ഇതിന് ശേഷം 2008ല്‍ യുക്രൈന്‍ മനുഷ്യക്കടത്തുകാള്‍ മൗണ്ട് ആഥോസില്‍ ഉപേക്ഷിച്ച് പോയ നാല് വനിതകള്‍ക്ക് സന്ന്യാസിമാര്‍ മാപ്പു നല്‍കി.ഇതാണ് വനിത പ്രവേശനവുമായി ബന്ധപ്പെട്ട മൗണ്ട് ആഥോസിലെ അവസാന സംഭഴം.


മൗണ്ട് ആഥോസ് വളരെ അധികം സഞ്ചാരികളെത്തുന്ന മികച്ച തീര്‍ത്ഥാടന പ്രദേശം കൂടിയാണ്.ഇവിടേക്ക് മുതിര്‍ന്നവര്‍ക്ക് ഒപ്പമല്ലാതെ ചെറിയ ആണ്‍കുട്ടികളെത്തുന്നതും അനുവദിക്കില്ല.ആയിരത്തോളം സന്ന്യാസിമാരും ആശ്രമം നടത്തിപ്പ് ഉദ്യോഗസ്ഥരും തൊഴിലാളുളും ഉള്‍പ്പെട്ട ഒരു കൂട്ടം പുരുഷജനങ്ങളാണ് മൗണ്ട് ആഥോസിലെ സ്ഥിരം താമസക്കാര്‍.
പ്രാചീനകാലത്ത് മൗണ്ട് ആക്ടെയെന്നും പിന്നീട് ഓട്ടണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദി ഹോളി മൗണ്ടന്‍ എന്നറിയപ്പെട്ട ഇവിടെ 2000 സന്ന്യാസിമാരുണ്ട്.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ മൗണ്ട് ആഥോസിന്റെ തലസ്ഥാനം കരിയേഴ്സ് ആണ്

390 ചതുരശ്ര കിമിറ്റര്‍ വിസ്തൃതിയില്‍ പരനനുകിടക്കുന്ന മൗണ്ട് ആഥോസ് പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ അന്ധവിശ്വാസത്തിന്റെയും അസമത്വത്തിന്റെയും വിവേചനത്തിന്റെയും നിലകൊള്ളുന്ന പ്രതിബിംബമായി തലയുയര്‍ത്തി നില്‍ക്കുന്നു.