കാട്ടുപൂച്ചയെ വരിഞ്ഞ്‌ മുറുക്കിയ കൂറ്റന്‍ പാമ്പ് !

കാട്ടുപൂച്ചയെ വരിഞ്ഞ്‌ മുറുക്കിയ കൂറ്റന്‍ പാമ്പ് !

വടക്കു പടിഞ്ഞാറൻ അർജന്റീനയിലെ ലാസ് ലജിറ്റാസ് എന്ന പട്ടണത്തില്‍ റോഡിനു നടുവില്‍ നടന്ന പോരാട്ടത്തിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ജഗ്വാറണ്ടി അഥവാ ഐറ എന്നറിയപ്പെടുന്ന കാട്ടുപൂച്ചയെയാണ് ബൊവ കൺസ്ട്രിക്റ്റർ വിഭാഗത്തിൽ പെടുന്ന പാമ്പ് വരിഞ്ഞു മുറുക്കിയത്. 

നീണ്ട ശരീരവും കുറുകിയ കാലുകളുമുള്ള കാട്ടുപൂച്ചകളാണ് ജഗ്വാരണ്ടികൾ അഥവാ ഐറകൾ. ഇവയുടെ ചെവിയും മറ്റു കാട്ടുപൂച്ചകളിൽ നിന്നും വ്യത്യസ്തമാണ്. ഒടേടെർ ക്യാറ്റെന്നും ഇവ അറിയപ്പെടുന്നു. വടക്കെ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും മഴക്കാടുകളിലും പുൽമേടുകളിലുമൊക്കെയാണ് ഇവയുടെ വാസം.ജീവനുവേണ്ടി പിടയുന്ന പൂച്ചയെ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷിച്ചത്‌ സമീപ വാസികള്‍ തന്നെ. വിഷമില്ലാത്തയിനം പാമ്പാണ് ബൊവ കൺസ്ട്രിക്റ്റർ. അതുകൊണ്ട് തന്നെ രക്ഷിക്കാനെത്തിയവർ പേടിക്കാതെ കാട്ടുപൂച്ചയെ ചുറ്റിയിരുന്ന പാമ്പിനെ വേർപെടുത്തി.