ന്യൂസിലാന്‍ഡിനെതിരെ കോഹ്ലി പുറത്തിരിക്കും;രോഹിത് പടനയിക്കും

ന്യൂസിലാന്‍ഡിനെതിരെ കോഹ്ലി പുറത്തിരിക്കും;രോഹിത് പടനയിക്കും

ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കും ട്വന്റി20 പരമ്പരയ്ക്കുമുള്ള മത്സരങ്ങളില്‍ കോഹ്ലിയുണ്ടാകില്ല. രോഹിത് ശര്‍മ്മയാണ് പകരം ക്യാപ്റ്റനാവുക. തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിറങ്ങുന്ന കോഹ്ലിക്ക് വിശ്രമം അനുവദിക്കുകയാണെന്ന് ബിസിസിഐ വ്യക്തമാക്കി.

അതേസമയം, കോഹ്ലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ല. വിശ്രമത്തിന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരായി നടക്കുന്ന പരമ്പരയില്‍ കോലി തിരിച്ചെത്തും. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണുള്ളത്. ആദ്യകളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാകും കോഹ്ലി പാഡണിയുക. പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം മൂന്ന് ട്വന്റി-20യിലും കോഹ്ലി കളിക്കില്ല.

ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം ഓസ്ട്രേലിയ ഇന്ത്യയില്‍ പരമ്പരയ്ക്കെത്തും. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളാണുള്ളത്