25 ലക്ഷം വരുമാനവുമായി ആദ്യ ദിനം തിരുപ്പതി

25 ലക്ഷം വരുമാനവുമായി ആദ്യ ദിനം തിരുപ്പതി

അൺലോക്ക് 1ന്റെ ഭാഗമായി ക്ഷേത്രം വീണ്ടും തുറന്ന ആദ്യ ദിവസമായ തിങ്കളാഴ്ച തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വഴിപാട് ശേഖരണത്തിന്റെ രൂപത്തിൽ 25.7 ലക്ഷം രൂപ ലഭിച്ചു. കൊവിഡ് -19 മൂലം മാർച്ച് 20 മുതൽ ക്ഷേത്രം അടച്ചതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ഖജനാവിൽ 200 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.

ലോക്ക്ഡൌൺ മാനദണ്ഡങ്ങൾ ലഘൂകരിച്ച് മൂന്ന് ദിവസത്തെ ട്രയലിന് ശേഷമാണ് തിങ്കളാഴ്ച ക്ഷേത്രം വീണ്ടും തുറന്നത്. ടിടിഡി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആദ്യ രണ്ട് ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. തിരുമല പ്രദേശവാസികളെ ദർശനത്തിനെത്താൻ അനുവദിച്ചിരുന്നു.


ആദ്യ രണ്ട് ദിവസങ്ങളിൽ 12,000 ത്തിലധികം ആളുകളാണ് ക്ഷേത്രത്തിലെത്തിയത്.അതേസമയം, 300 രൂപ വീതം വിലയുള്ള 60,000 സ്‌പെഷ്യൽ എൻട്രി ദർശന ടിക്കറ്റുകളുടെ ഓൺലൈൻ ക്വാട്ട 24 മണിക്കൂറിനുള്ളിൽ തീർന്നു. പ്രതിദിനം 3,000 ടിക്കറ്റായി നിശ്ചയിച്ചിട്ടുള്ള ജൂണിലെ ഓൺലൈൻ ക്വാട്ട പുറത്തിറക്കി.ലോക്ക് ഡൗൺ മൂലം മൂലം ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നുവെങ്കിലും ക്ഷേത്ര പതിവ് പൂജകൾ നടന്നിരുന്നു.