ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി സർക്കാർ : ആവശ്യമുള്ളവര്‍ക്ക് പണം വീടുകളിലെത്തും

ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി സർക്കാർ : ആവശ്യമുള്ളവര്‍ക്ക് പണം വീടുകളിലെത്തും

ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെയായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. സാമൂഹിക അകലം പാലിച്ച് പണം വീടുകളില്‍ എത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് പരിഗണന. ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. പണം ആവശ്യമുള്ളവരുടെ വീടുകളില്‍ എത്തുന്ന പോസ്റ്റുമാന്റെയോ പോസ്റ്റുവുമണിന്റെയോ കൈവശമുള്ള ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ച് അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കാം.