പന്നികളെ,പുകച്ചും,വെടിവെച്ചും കൊന്ന് തള്ളി;അതിക്രൂരം ഈ കാഴ്ചകള്‍...

പന്നികളെ,പുകച്ചും,വെടിവെച്ചും കൊന്ന് തള്ളി;അതിക്രൂരം ഈ കാഴ്ചകള്‍...

അമേരിക്കയിലെ അയോവയിൽ ആയിരക്കണക്കിന് പന്നികളെ പുകച്ച് കൊന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാംസ വ്യാപാരം നഷ്ടം നേരിടുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.അയോവയില ഏറ്റവും വലിയ പന്നിവളർത്തൽ കേന്ദ്രമായ സെലക്ട് ഫാമിലാണ് സംഭവം നടന്നിരിക്കുന്നത്. 

വായു കടക്കാത്തവിധം വെന്റിലേഷൻ സംവിധാനങ്ങൾ സീൽ ചെയ്ത മുറിയിൽ പന്നികളെ പ്രവേശിപ്പിച്ച ശേഷം ഉഷ്ണ വായു ഉള്ളിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. കൂടുതൽ ചൂട് ഉള്ളിലേക്ക് കടത്തി വിടുന്നതോടെ പന്നികൾ ശരീരം വെന്ത് ശ്വാസം മുട്ടി ചത്തൊടുങ്ങും.വെന്റിലേഷൻ ഷട്ട്ഡൗൺ നടത്തിയ ശേഷവും ചുരുക്കം ചില പന്നികൾ ജീവനോടെ അവശേഷിച്ചിരുന്നു. അവയെ ഫാമിലെ ജോലിക്കാർ വെടിവെച്ചു കൊല്ലുന്നതായും ഉള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

സെലക്ട് ഫാമിലെ പന്നികളെ അടച്ചിട്ട മുറിയിലേക്ക് 140 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ ചൂട് കയറ്റി വിട്ടതായാണ് വിവരം.മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഡയറക്റ്റ് ആക്ഷൻ എവരിവെയർ എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണം നടത്തിയ സംഘടനയ്ക്ക് ലഭിച്ചത്.

 കൂടുതലായി ശേഖരത്തിലുള്ള പന്നികളുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടിയാണ് അവയെ കൊന്നൊടുക്കിയത്. ബുൾഡോസറുകൾ ഉപയോഗിച്ച് അവയുടെ ശവശരീരങ്ങൾ നീക്കം ചെയ്തു. ലഭിച്ച വിവരമനുസരിച്ച് ഏപ്രിൽ മാസത്തിലാണ് ഈ കൊടും ക്രൂരത നടപ്പാക്കിയത്. കൂടുതലായി ശേഖരത്തിലുള്ള മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള ചിലവുകൾ കണക്കിലെടുത്ത് പല ഫാമുകളും ഇത്തരത്തിൽ അവയെ കൊന്നൊടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.