സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ല

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ല


സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പര്‍. തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് കെ. വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നികുതിയും അടുത്ത വര്‍ഷം മാര്‍ച്ച് 21 വരെയുള്ള വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ഫിലിം ചേമ്പര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പകുതി സീറ്റുകളില്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കിയ മാസം 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്രനിര്‍ദ്ദേശം.