പവിഴങ്ങളും,രത്നങ്ങളും,സ്വത്തുക്കളും മരണത്തിലും കൂടെകൊണ്ടുപോയവന്‍ !

പവിഴങ്ങളും,രത്നങ്ങളും,സ്വത്തുക്കളും മരണത്തിലും കൂടെകൊണ്ടുപോയവന്‍ !

ഈ ഉണ്ടാക്കുന്ന പൈസയും സ്വത്തും മരിക്കുമ്പോള്‍ കൂടെ കൊണ്ട് പോകുമോ എന്ന് നമ്മള്‍ ചോതിക്കാറുണ്ട്.പക്ഷെ മരിച്ചിട്ടും തന്റെ സ്വത്ത്  കൂടെ കൊണ്ടുപോയ ഒരാളുണ്ട്.ലോകത്തെ ഏറ്റവും വലിയ നിധി ഒരു ശവ കുടീരത്തിലാണെന്നു ഗവേഷകര്‍ ഇന്നും കരുതുന്നു ആരുടേതാണ് ആ ശവകല്ലറ...

മംഗോളിയന്‍ രാജാവ് ചെങ്കിസ് ഖാന്റെ കല്ലറയാണത്. ഒരു കാലത്ത് ലോകത്തെ കീഴടക്കിയ ജേതാവിന്റെ കല്ലറ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു ചെങ്കിസ് ഖാന്‍. പതിമൂന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായ അദ്ദേഹം കാസ്പിയന്‍ കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ പസഫിക് വരെയും, മധ്യേഷ്യയുടെയും ചൈനയുടെയും ഭൂരിഭാഗവും പിടിച്ചെടുത്തിരുന്നു. ഏകദേശം 1 ദശലക്ഷം ആളുകളെ ഭരിച്ചിരുന്ന അദ്ദേഹം, ചരിത്രത്തിലെ മറ്റേതൊരു വ്യക്തിയെക്കാളും ഇരട്ടിയിലധികം ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. അപ്പോള്‍ ഇവിടെയാണ് കഥ മാറിമറിയുന്നത് യഥാര്‍ത്ഥ സാഹസികത ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തോടെയാണ്.

1227 ഓഗസ്റ്റ് 18 ന് ചൈനീസ് രാജ്യമായ സി സിയയില്‍ നടന്ന ഒരു കലാപത്തിനിടയിലാണ് ചെങ്കിസ് ഖാന്‍ മരണപ്പെടുന്നത്. മരണക്കിടക്കയില്‍ അദ്ദേഹം അനുയായികളോട് ഒരു കാര്യം ആവശ്യപ്പെടുകയുണ്ടായി. മരണശേഷം തന്നെ രഹസ്യമായി സംസ്‌കരിക്കണമെന്നും, അതിന്റെ സ്ഥാനം എന്നും രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നുമായിരുന്നു അത്. മരണത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാനായി സൈനികര്‍ അദ്ദേഹത്തെഅടക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ കണ്ട് മുട്ടിയ എല്ലാവരെയും വധിക്കുകയായിരുന്നു. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതിരിക്കാനായി ഒടുവില്‍ അവരും സ്വയം മരണത്തെ വരിച്ചു എന്നാണ് കഥകള്‍

ഏകദേശം 800 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ സ്ഥാനം ഇന്നും അജ്ഞാതമായി തുടരുന്നു. അദ്ദേഹത്തിന്റെ സൈനികര്‍ അദ്ദേഹം കൊള്ളയടിച്ചും, യുദ്ധംചെയ്തും നേടിയെടുത്ത സമ്പത്തും ആ ശവകുടീരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. ലോകം കീഴടക്കിയ ഒരു ജേതാവിന്റെ കല്ലറയില്‍ ഒളിഞ്ഞിരിക്കുന്ന നിധിയുടെ കണക്ക് പലരെയും വിസ്മയത്തിലാഴ്ത്തി.പലരും ചെങ്കിസ് ഖാന്‍റെ ശവകുടീരം തേടി ഇറങ്ങിയിട്ടുണ്ട.ഗവേഷകര്‍ ഇന്നും അതിനെ പട്ടി പടഞങ്ങള്‍ നടത്തുന്നുണ്ട്,ചിലര്‍ അത് കണ്ടെത്തി എന്ന് ചുമ്മാ പറഞ്ഞു പരത്തി.ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്താന്‍ സാധിച്ചാല്‍ ലോകചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാകുമതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു