സ്ത്രീ സംരക്ഷകനായ ജഡായു

സ്ത്രീ സംരക്ഷകനായ ജഡായു

രാമായണത്തിലെ ജഡായു ജഡയറ്റ് വീണത് കൊല്ലം ചടയമംഗലത്ത് ആണെന്നാണ് ഐതീഹ്യം. കൊല്ലത്ത് നിന്നും ഏകദേശം 38 km അകലെ ചടയമംഗലത്ത് സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരത്തിലാണ്  ജഡായു പാറ സ്ഥിതിചെയ്യുന്നത്.

ചടയമംഗലത്തെ ഈ ജഡായു ശിൽപം രൂപകല്പന ചെയ്തത് രാജീവ് അഞ്ചലാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എന്ന ബഹുമതി ജഡായു പാറകുണ്ട്. രാവണൻ സീത ദേവിയെ അപഹരിച്ച് കൊണ്ടുപോകാൻ ശ്രമിയ്ക്കവേ ജഡായുവിന്റെ ജഡയറ്റ് വീണതിനാൽ ഈ ശില്പം സ്ത്രീകളുടെ സംരക്ഷണത്തിന്റെ  പ്രതീകമായാണ് അറിയപ്പെടുന്നത് .

ഇപ്പോൾ 100 കോടി രൂപ ചിലവിൽ ആണ് ജഡായു നേച്ചർ പാർക്ക്  പണിതുയർത്തിയത്.  പാർക്കിൽ ഒരു 6ഡി തീയറ്റർ, മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ, ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത് . അഡ്വഞ്ചർ സോണും ആയുർവേദ റിസോർട്ടും ജഡായു നേച്ചർ പാർക്ക് പദ്ധതിയിലുണ്ട്. ജഡായുവിനെ ദിവ്യ ഉത്ഭവത്തിന്റെ ഉത്തമ പക്ഷിയായിട്ടാണ് ഇതിഹാസം  ചിത്രീകരിക്കുന്നത്.