ഷാജഹാൻ പണിത ചരിത്രങ്ങൾ ഉറങ്ങുന്ന ചുവപ്പ് കോട്ട

ഷാജഹാൻ പണിത ചരിത്രങ്ങൾ ഉറങ്ങുന്ന ചുവപ്പ് കോട്ട

ഭാരതത്തിന്റെ  ചരിത്രത്തിൽ വലിയ പങ്കുവഹിച്ച സ്മാരകങ്ങളിൽ ഒന്നാണ്  ചെങ്കോട്ട .ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ചുവപ്പ് കോട്ട മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ്  പതിനേഴാം നൂറ്റാണ്ടിൽ  പണികഴിപ്പിച്ചത്. അദ്ദേഹം കോട്ടക്ക് കൊടുത്ത പേര് കില ഇ മുഅല്ല എന്നായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ ഈ കോട്ടയിലായിരുന്നു  താമസിച്ചിരുന്നത്. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ചെങ്കോട്ട  മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു.കോട്ട 1858 ഇൽ ബഹദൂർ ഷാ സഫറിൽ നിന്നും ബ്രിട്ടീഷ് സർക്കാർ പിടിച്ചെടുത്തു.

ലോകപൈതൃക പട്ടികയിൽ യുനെസ്കോ 2007 ൽ ചെങ്കോട്ടയുടെ പേര്  ചേർക്കുകയുണ്ടായി.ഷാജഹാൻ ചക്രവർത്തി തന്റെ  തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ്  ചെങ്കോട്ടയുടെ പണി തുടങ്ങാൻ ഉത്തരവിട്ടത്. താജ് മഹലിന്റെ ശിൽപ്പിയായ ഉസ്താദ് അഹമ്മദ് ലഹൗരി തന്നെയാണ് ചെങ്കോട്ടയുടെയും ശിൽപ്പി. 1638 മെയ്യിൽ ആരംഭിച്ച കോട്ടയുടെ പണി 1648 ഏപ്രിലിൽ  പൂർത്തിയായത്.