സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് ഇന്ത്യയില്‍ അവതരിപ്പിച്ചു...വില ???

സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് ഇന്ത്യയില്‍ അവതരിപ്പിച്ചു...വില ???

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് സെഡാന്‍ വാഹനമായ റാപ്പിഡിന്റെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ റാപ്പിഡില്‍ അടുത്തിടെ സ്ഥാനം പിടിച്ച 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് നല്‍കിയിരിക്കുന്നത്.

പുതിയ ഗിയര്‍ബോക്‌സിനൊപ്പം ഫീച്ചറുകളിലും പുതുമ നിറച്ചാണ് ഓട്ടോമാറ്റിക് പതിപ്പ് എത്തിയിരിക്കുന്നത്. ക്വാര്‍ട്‌സ് കട്ട് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ബ്ലാക്ക് സിഗ്നേച്ചര്‍ ഗ്രില്ല്, മോഡേണ്‍ ക്രിസ്റ്റലിന്‍ എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ ക്ലബര്‍ അലോയി വീലുകള്‍, ബ്ലാക്ക് ബി പില്ലര്‍, ക്രോമിയം ബോര്‍ഡറുള്ള വിന്‍ഡോ, ബോഡി കളര്‍ ട്രങ്ക് സ്‌പോയിലര്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ പുതുമ.

അകത്തളത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ റാപ്പിഡില്‍ ഓപ്ഷണലായി നല്‍കുന്നുണ്ട്. 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവ അകത്ത് നല്‍കിയിട്ടുണ്ട്. 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡിലും പ്രവര്‍ത്തിക്കുന്നത്. ഇത് 110 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 
 
മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 16.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതെങ്കില്‍ ഓട്ടോമാറ്റ് ട്രാന്‍സ്മിഷന്‍ മോഡലില്‍ അത് 18.97 കിലോമീറ്ററാണ്.അഞ്ച് വേരിയന്റുകളിലെത്തുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന് 9.49 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. പ്രാരംഭ വില എതിരാളികളായ ഓട്ടോമാറ്റിക് വാഹനങ്ങളെക്കാള്‍ കുറച്ചാണ് റാപ്പിഡ് എത്തിയിട്ടുള്ളത്.