ഒരു ഓട്ടോയില്‍ യാത്ര ചെയ്തത് 24 പേര്‍;റെക്കോര്‍ഡ്‌ കണ്ട് ഞെട്ടി പോലീസുകാര്‍

ഒരു ഓട്ടോയില്‍ യാത്ര ചെയ്തത് 24 പേര്‍;റെക്കോര്‍ഡ്‌ കണ്ട് ഞെട്ടി പോലീസുകാര്‍

 ഒരു ഓട്ടോയില്‍നിന്ന് 24 പേര്‍ യാത്ര ചെയ്തു എന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കേണ്ടി വരും. 24 യാത്രക്കാര്‍ ഒരു ഓട്ടോയില്‍ നിന്നും ഇറങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തെലങ്കാനയിലെ ഭോംഗറില്‍നിന്നുള്ള വീഡിയോയാണിതെന്നാണ് റിപ്പോര്‍ട്ട്. ഓവര്‍ലോഡായി പോകുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ തടയുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അനുവദിച്ചതിലും അധികം ആളുകളെ വാഹനത്തില്‍ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ട്വീറ്റിന് കമന്റുമായെത്തിയത്.സ്ത്രീകളും കൂട്ടികളും അടക്കമാണ് ഓട്ടോയില്‍ യാത്ര ചെയ്തത്. ഒരു മിനിറ്റുള്ള വീഡിയോ തമശയായി തോന്നുമെങ്കിലും ഒരു വലിയ അപകടത്തിന് വരെ ഇത്തരം യാത്രകള്‍ വഴി വെച്ചേക്കാം 

2017 -ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം 4.64,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 147,913 പേര്‍ കൊല്ലപ്പെടുകയും 4,70,975 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ ദിവസവും 405 മരണങ്ങളും, 1,290 പരിക്കുകളും സംഭവിക്കുന്നു.