വരുന്നു ശക്തിമാനും; രാമായണം മഹാഭാരതം സീരിയലുകള്‍ക്ക് പിന്നാലെ ദൂരദര്‍ശനില്‍ ശക്തിമാനും സംപ്രേഷണം ചെയ്യുന്നു

വരുന്നു ശക്തിമാനും; രാമായണം മഹാഭാരതം സീരിയലുകള്‍ക്ക് പിന്നാലെ ദൂരദര്‍ശനില്‍ ശക്തിമാനും സംപ്രേഷണം ചെയ്യുന്നു

രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെ 90 കളില്‍ കുട്ടികളുടെ ഹരമായിരുന്ന ശക്തിമാനും തിരിച്ചുവരുന്നു. ദൂരദര്‍ശനില്‍ ശക്തിമാന്‍ സീരിയല്‍ പരമ്പര പുന:സംപ്രേഷണം ചെയ്യുന്ന വിവരം ശക്തിമാനായി അഭിനയിച്ച മുകേഷ് ഖന്നയാണ് അറിയിച്ചത്. 130 കോടി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് ദൂരദര്‍ശനില്‍ ശക്തിമാന്‍ കാണാനുള്ള അവസരം ലഭിക്കും.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടയാണ് പഴയ ഹിറ്റ് സീരിയലുകള്‍ ദൂരദര്‍ശന്‍ പുന:സംപ്രേഷണം ചെയ്യാന്‍ ആരഭിച്ചത്. പഴയ ടെലി സീരിയലുകള്‍ വീണ്ടും കാണണമെന്ന ആവശ്യം ജനങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതിനനുസരിച്ച് പുരാണ സീരിയലുകളായ രാമായണം, മഹാഭാരതം എന്നിവ പുന:സംപ്രേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തിമാനും പ്രേഷകരുടെ മുന്നിലേക്കെത്തുന്നത്.

 

 

130 crore Indians will together get the opportunity to watch Shaktiman on DD once again. Wait for the announcement. pic.twitter.com/MfhtvUZf5y

— Mukesh Khanna (@actmukeshkhanna) March 29, 2020