രഹസ്യങ്ങൾ ഒളിപ്പിച്ച പിരമിഡുകൾ

രഹസ്യങ്ങൾ ഒളിപ്പിച്ച പിരമിഡുകൾ

ലോകത്ഭുതങ്ങളിൽ ഒന്നാണ്  പിരമിഡ്.  ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ സമാധി  സ്തംഭങ്ങൾ എന്ന നിലയിലാണ് പൊതുവെ പിരമിഡ് അറിയപ്പെടുന്നത്. ലോകത്തിനു തന്നെ അതിശയമായി മാറിയ  പിരമിഡുകൾ നിർമിക്കാൻ പുരാതന ഈജിപ്തുകാർക്ക്  എങ്ങനെ സാധിച്ചു എന്നതും എന്തായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം എന്നതും ഇപ്പോഴും രഹസ്യമായി തന്നെ നിലനിൽക്കുന്നു.  

നാല്പതുനൂറ്റാണ്ടുകൾ പഴക്കമുള്ള രാജകിയ പിരമിഡുകൾ പുരാതനമനുഷ്യന്റെ സാങ്കേതികവിജ്ഞാനം വെളിപ്പെടുത്തുന്ന സ്മാരകങ്ങൾകൂടിയാണ്.
 മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്തുകാരുടെ മതവിശ്വത്തിന്റെ പ്രകാശനമായിട്ടാണ് പണ്ഡിതന്മാർ പിരമിഡിനെ  കണ്ടിരുന്നത് . പുരാതന ഈജിപ്റ്റുകാർക്ക് സൂര്യൻ പ്രാപിടയൻ പക്ഷിയുടെ തലയുള്ള റാ ദേവന്റെ പ്രീതികമായിരുന്നു.

അതിനാൽ പിരമിഡുകൾ സൂര്യാസ്‌മാരകങ്ങളാവാമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു.ആകാശത്തുനിന്നു സുര്യ രശ്മികൾ താഴെ പതിക്കുന്നതിനത്രേ പിരമിഡിന്റെ രൂപങ്ങൾ ഓർമിപ്പിക്കുന്നത്.ശവശരീരം സുഗന്ധദ്രവ്യമോ തൈലമോ പൂശി നൂറ്റാണ്ടുകളോളം കേടുകൂടാതെ  സൂക്ഷിക്കാൻ ഉള്ള വിദ്യ ഈജിപ്തുകാർ വശമാക്കിയിരുന്നു. അവരുടെ മത വിശ്വസത്തിന്റ ഒരു ഭാഗമായിട്ടാണ് ഈ വിദ്യ അവർ വികസിച്ചുവന്നത്.

മമ്മി നിർമാണം എന്ന ഈ പ്രക്രിയ ദീർഘാവും  ചെലവേറിയതുമാണ്. പെട്ടന്ന് ജീർണകുന്ന ആന്തരികാവയവങ്ങൾ നീക്കം ചെയ്ത ശരിരം ഉപ്പ്‌ ലായനിയിൽ മുക്കി എടുക്കുന്നു .പിന്നിട് കാർബണേറ്റ് ഓഫ്‌ സോഡ ജഡത്തിൽ തളിച്ച് പൊതിഞ്ഞു കെട്ടുന്നു. ഇതിനു ശേഷം തൈലത്തിൽ മുക്കിയെടുത്തു, ചായമടിച്ച ശവപെട്ടിയിൽ നിക്ഷേപിക്കുന്നു.

ഈ ജഡം (മമ്മി)സുരക്ഷിത ജീവിതമാസ്വദിക്കുന്നു എന്ന് ഈജിപ്തുകാർ വിശ്വസിച്ചിരുന്നതിനാൽ ജഡത്തിനൊപ്പം  ഇഹജീവിതത്തിൽ എന്തൊക്കെ ആവിശ്യമാണോ അതെല്ലാം അടക്കം ചെയ്തിരുന്നു. പിരമിഡ് എന്ന ആശയം അതിന്റെ മൂർദ്ധ്യാനത്തിൽ എത്തിയത് ബി.സി. 2680നും 2180നും ഇടയിൽ ആണ്. ആദ്യത്തെയും വലുതുമായ പിരമിഡ് പണിതത് സോസർ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ആയിരുന്നു.

എന്നാൽ ഏറ്റവും വലിയ പിരമിഡ് പണികഴിപ്പിച്ചത് ഖുഫു രാജാവായിരുന്നു. കെയ്റോവിൽനിന്ന് അല്പം നാഴികകൾ അകലെ സ്ഥിതി ചെയുന്ന ഈ സമാധി സ്മാരകത്തിന്റെ അടിഭാഗത്തിന്റ വിസ്തീർണം 756ചതുരശ്ര അടിയാണ്. 2, 300, 000 ഇഷ്ടികകൾ ഉപയോഗിച്ചു നിർമിച്ച പിരമിഡിന്റെ  മൊത്തം ഭാരം 6,500,000 ടൺ ആണ്. ഈ പിരമിഡ് 13ഏക്കർ വ്യാപിച്ചു കിടക്കുന്നു.

1954ൽ ഇവിടെ വലിയൊരു കുള്ളം മൂടപെട്ട നിലയിൽ കണ്ടെത്തിയിരുന്നു . ഈ കുളത്തിൽ നിന്നു 140അടി നീളവും 16അടി വീതിയുമുള്ള ഒരു ദേവതാരൂബോട്ട് യാതൊരു കേടും കൂടാത്ത നിലയിൽ കാണാനിടയായി.രാജാവ് അമരത്തിലേക് പ്രയാണം ചെയ്യാനുപയോഗിച്ച ബോട്ടണിതെന്നു ഗവേഷകർ കരുതുന്നു. രണ്ടാമത്തെ ഏറ്റവും വലിയ പിരമിഡ് ചെഫ്രാൻ ആണ്.

ചിയോപ്സ് പിരമിഡിനേക്കാളും ഉയർന്ന തലത്തിൽ ആണിത് . ഈ പിരമിഡിനടുത്ത് ഒരു ശ്മശാന ക്ഷേത്രവും സ്ത്രീനരസിംഹ പ്രതിമയും സ്ഥാപിച്ചിട്ടുണ്ടാകും. ഫറവോമാരുടെ ആധ്യപത്യത്തെ വെല്ലുവിളിക്കാൻ ആരും ധൈര്യപെട്ടില്ല ആ സുവർണ കാലഘട്ടത്തിലായിരുന്നു പിരമിഡുകൾ നിർമിച്ചിരുന്നത്. അതിനാൽ തങ്ങളും സാധാരണ ജനങ്ങളും തമ്മിൽ ഉള്ള അകൽച്ച പ്രതീകമായി കാത്തുസൂക്ഷിക്കാനാണ് ഫറവോമാർ പിരമിഡുകൾ നിർമിച്ചത്.

പിരമിഡുകൾ നിർമ്മിച്ചുകൊണ്ട് അവർ സ്വയം ദൈവരാജാക്കന്മാരായി ചമയുകയായിരുന്നു. അഞ്ചു നൂറ്റാണ്ട് കാലത്തു ഈ സുവർണ കാലഘട്ടത്തിനു ശേഷം അനിശ്ചിത്വതവും അസ്വസ്ഥതയും നിലനിന്നു. പ്രഭുക്കൻമാർ ഫറവോമാരുടെ പരമാധിപത്യത്തെ വെല്ലുവിളിച്ചു. ചക്രം എന്ന ആശയം അറിയപെടാതിരുന്ന കാലത്താണ് പിരമിഡുകൾ നിർമ്മിച്ചത്.  

വലിയ ചെരിവ് കെട്ടി ഉയർത്തി അതിലൂടെ കല്ലുകൾ ഉയർത്തിയിട്ടുണ്ടാവുമെന്നു ഗവേഷകർ കരുതുന്നത്.  ചിയോപ്സ് പിരമിഡ് നിർമിക്കാൻ ഒരു ലക്ഷത്തോളം പേർ ഇരുപതു കൊല്ലം മുമ്മുന്നു മാസം മാറി മാറി പണിയെടുത്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിരമിഡിന്റെ ഗാംഭീര്യവും  മനോഹാരിതയും വിസ്മയമുണർത്തുനോതോടപ്പം അതു പണിത തൊഴിലാളികളുടെ കരവിരുതും സാങ്കേതികവൈദക്ത്യവും അഭിനന്തനാർഹമാണ്.