ടാറ്റൂ ചെയ്യുന്നതിന് മുൻപ് ഇതെല്ലാം നോക്കിയിരിക്കണം, ഇല്ലെങ്കിൽ പണി കിട്ടും

ടാറ്റൂ ചെയ്യുന്നതിന് മുൻപ് ഇതെല്ലാം നോക്കിയിരിക്കണം,  ഇല്ലെങ്കിൽ പണി കിട്ടും

ടാറ്റൂ ഇപ്പോൾ ഒരു ട്രെൻഡ് ആണ്. ശരീരഭാഗങ്ങളിൽ ടാറ്റൂ അടിയ്ക്കാൻ ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. പണ്ട് കാലങ്ങളിൽ ദേവന്മാരുടെയും ദേവതമാരുടെയും ചിത്രങ്ങൾ ശരീരഭാഗങ്ങളിൽ പച്ച കുത്തുന്ന രീതിയിൽ നിന്നും ഇന്നത് ട്രെൻഡിനനുസരിച്ച് വത്യസ്ത നിറങ്ങൾ ഉപയോഗിച്ച് വരെ ചെയ്യാം എന്നായി.എന്നാൽ ടാറ്റൂ കുത്തുന്നതിനു നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായും വരുന്നുണ്ട് .ടാറ്റൂ അടിയുന്നതിനു മുൻപ് കൃത്യമായും ഈ കാര്യങ്ങളെല്ലാം നോക്കിയിരിക്കണം .

എല്ലാ ടാറ്റൂ നിറങ്ങളും ഒരുപോലെയല്ല.സുരക്ഷിതമല്ലാത്ത പച്ചകുത്തൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതയാണ് പഠനം.ഇന്ന് ഒരു കൂട്ടം പുതിയ നിറങ്ങളും ടാറ്റൂ ടെക്നിക്കുകളും നിലവിലുണ്ട് - നിയോൺ നിറങ്ങൾ, തിളക്കമുള്ള ഷേഡുകൾ എന്ന് തുടങ്ങി ടാറ്റൂ നിറങ്ങൾ തിരഞ്ഞെടുക്കാൻ നിരവധി ഓപ്‌ഷനുകൾ ഉണ്ട്. എന്നാൽ നിയോൺ നിറങ്ങൾ പകരുന്ന ടാറ്റൂ ചായങ്ങൾ രാസവസ്തുക്കളും മെർക്കുറിയും നിറഞ്ഞവയാണ്.

ചുവപ്പ് നിറമാണ് ഒരുപക്ഷേ ഏറ്റവും മോശമായ ടാറ്റൂ നിറം. കാരണം അവയിൽ വളരെ വിഷാംശം ഉള്ള ഇരുമ്പ് ഓക്സൈഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്.പക്ഷേ, സ്ഥിരമായ (പെർമനന്റ്) ടാറ്റൂ ചെയ്യാനാണ് ആഗ്രഹമെങ്കിൽ, അടിസ്ഥാന നിറത്തോട് യോജിച്ച് നിൽക്കുന്നതാവും ഉത്തമം. അതായത്, കറുപ്പ് നിറത്തിലുള്ള ചയമാണ് ടാറ്റൂ ചെയ്യാൻ ഏറ്റവും സുരക്ഷിതം. 

കോപ്പർ ഫത്തലോസയനൈൻ പിഗ്മെന്റുകളുള്ള നീല, പച്ച മഷികളും സുരക്ഷിതമാണ്. ചില ടാറ്റൂ പാർലറുകൾ സ്വന്തം മഷികൾ കലർത്തുന്നു, എന്നിരുന്നാലും ചായത്തിൽ അടങ്ങിയിട്ടുള്ള ചേരുവകൾ ലിസ്റ്റു ചെയ്യുന്ന ബ്രാൻഡഡ് മഷികൾ ഉപയോഗിക്കുന്നതാണ് അതിനേക്കാൾ സുരക്ഷിതമെന്ന്. ചില ടാറ്റൂ സ്റ്റുഡിയോകളിൽ മഞ്ഞൾ, നീലം എന്നിവയിൽ അധിഷ്ഠിതമായ മഞ്ഞ, നീല നിറങ്ങളും ഉപയോഗിച്ചു വരുന്നു.

പ്രകൃതിദത്തമായ രീതിയിൽ ഉരുത്തിരിഞ്ഞ മറ്റ് നിറങ്ങളുണ്ട്, മാത്രമല്ല തെറ്റായ അവകാശവാദമുന്നയിക്കുന്നവയും ഉണ്ട്. അതിനാൽ ടാറ്റൂ ചെയ്യാൻ തയ്യാറാകും മുമ്പ് എല്ലായ്പ്പോഴും മഷിയുടെ ചേരുവകൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കുക.വിശ്വാസയോഗ്യമാണോ എന്നറിയുവാൻ EU സർട്ടിഫിക്കേഷനാണ് (EU certification) ഒരു നല്ല മാനദണ്ഡം. EU ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പറയുന്ന മഷികൾക്ക് ആരോഗ്യത്തിന് ദോഷകരമായ ഘടകം ഏറ്റവും കുറഞ്ഞ അളവിൽ ആയിരിക്കും ഉണ്ടാകുക.

ടാറ്റൂ ചെയ്യുമ്പോൾ ചർമ്മതിന്റെ തരവും നിറവും പ്രധാനമാണ്. മെലാനിൻ ഒരു ഫിൽട്ടറായി പ്രവർത്തിക്കുന്നതിനാൽ, ചുവപ്പ്, സ്കൈ ബ്ലൂ, മഞ്ഞ എന്നിവ പോലുള്ള തിളക്കമുള്ള നിറങ്ങൾ പ്രതീക്ഷിക്കുന്നതു പോലെ കാഴ്ച്ചയിൽ തോന്നില്ല . ഇരുണ്ട ചർമ്മം ഉള്ളവർക്ക്, കറുപ്പും പച്ചയുടെ മിക്ക ഷേഡുകളും കാഴ്ച്ചയിൽ നന്നായി പ്രവർത്തിക്കുന്നു. ടാറ്റൂ ചെയ്യുന്നതിന് മുൻപ് ചർമ്മത്തിൽ ഒരു പാച്ച് ടെസ്റ്റ് നടത്തുക. ടാറ്റൂ മഷി മാറുന്നു, ചർമ്മത്തിന്റെ നിറത്തിൽ മാറ്റം വരുന്നു തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അത്  നിസ്സാരമായി  എടുക്കരുത്.

ടാറ്റൂ പിന്നീട് നീക്കംചെയ്യേണ്ടതായ സാഹചര്യം ഉരുതിരിഞ്ഞ് വന്നേക്കാവുന്നവർ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ ഒഴിവാക്കുക. ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്ന ചികിത്സകളെ ഏറ്റവും പ്രതിരോധിക്കുന്നവയാണ് ഈ പറഞ്ഞ നിറങ്ങൾ. മറ്റ് നിറങ്ങൾക്ക് പോലും, നീക്കം ചെയ്യുവാൻ എട്ട് ആഴ്ചയിൽ ശരാശരി 15 തവണ ചികിത്സ കേന്ദ്രത്തിൽ സന്ദർശനം നടത്തേണ്ടതായി വരാം .

ടാറ്റൂ ചെയ്യാൻ തിരഞ്ഞെടുക്കുന്ന നിറങ്ങൾ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ടാറ്റൂ ചെയ്യാൻ ശരീരത്തിൽ  തിരഞ്ഞെടുക്കുന്ന സ്ഥലവും. അങ്ങനെ എല്ലാ സ്ഥലങ്ങളിലും ടാറ്റൂ ചെയ്യുന്നത് ഉചിതമല്ല.ടാറ്റൂ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശരീരത്തിലെ ബലിഷ്ഠമായ പേശികൾ നിറഞ്ഞ കൈകളുടെ മുകൾ ഭാഗം, കാൽമുട്ടിന് കീഴെയുള്ള ഭാഗങ്ങൾ, പുറം എന്നിവടങ്ങൾ അതിന് പറ്റിയ നല്ല ഭാഗങ്ങൾ ആണെന്ന്.

കൈത്തണ്ടയിലോ കൈമുട്ടിലോ കാൽമുട്ടിനടുത്തോ പോലുള്ള ചർമ്മം നീണ്ടുനിൽക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കുക.  എന്നാൽ ഇപ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ടാറ്റൂ ചെയ്യുന്നതായി കാണാം. എന്നാൽ പലർക്കും ഇത്തരത്തിൽ ടാറ്റൂ ചെയ്തത് മൂലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. സൂര്യ പ്രകാശം , സോപ്പ്, വെള്ളം എന്നിവ സ്ഥിരമായും നേരിട്ടും ഏൽക്കുന്നത് രോഗശാന്തി ബുദ്ധിമുട്ടാക്കുകയും ടാറ്റൂ വേഗം മങ്ങുവാൻ കാരണമാകുകയും ചെയ്യും.അതുകൊണ്ട് ഇതെല്ലാം നോക്കി മാത്രം ടാറ്റൂ ചെയ്യുക.