ഏഴ് ജില്ലകളില്‍നിന്നുള്ള ആളുകള്‍ക്ക് വയനാട്​ ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം

ഏഴ് ജില്ലകളില്‍നിന്നുള്ള ആളുകള്‍ക്ക് വയനാട്​ ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച ജില്ലകളില്‍നിന്നുള്ള ആളുകള്‍ക്ക് വയനാട്ടിൽ പ്രവേശിക്കുന്നതിന് കർശനനിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ലയാണ് ഉത്തരവിറക്കിയത്. ഈ ജില്ലകളില്‍നിന്ന്​ വയനാട് എത്തിയവർ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിർദേശമുണ്ട്.