18-ാം വയസ്സില്‍ തുടങ്ങിയ മാരത്തണ്‍;രശ്മികയുടെ കുറിപ്പ് വൈറല്‍

18-ാം വയസ്സില്‍ തുടങ്ങിയ മാരത്തണ്‍;രശ്മികയുടെ കുറിപ്പ് വൈറല്‍

കൊറോണ വൈറസ് വ്യാപനം ആകെ തകർത്തുകളഞ്ഞത് സിനിമ മേഖലയെയാണ്.ഏറെ കുറെ പൂർണമായി നിലച്ചിരിക്കുകയാണ് സിനിമ . കോവിഡ് വ്യാപിച്ച തുടക്കകാലത്ത് തന്നെ സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും താരങ്ങൾ വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി താരങ്ങൾ വീടുകളിൽ തന്നെ ഇരിക്കുകയാണ്. 

അപ്രതീക്ഷിതമായി ലഭിച്ച അവധിദിനങ്ങൾ താരങ്ങള് തങ്ങളുടെ സോഷ്യല്മീഡിയ അക്കൌണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുമുണ്ട്. മിക്ക താരങ്ങളും ഏറെ നാളുകൾക്ക് ശേഷമായിരിക്കും കുടുംബാംഗങ്ങൾക്കൊപ്പം ഇത്രയും ദിനങ്ങൾ ചെലവഴിക്കുന്നത്.


ഗീതാഗോവിന്ദത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യന് നടി രശ്മിക മന്ദാനയുടെ ഹൃദയ സ്പർശിയായ വാക്കുകളാണ് സോഷ്യല്മീഡിയയില് വൈറലാകുന്നത്.പതിനെട്ട് വയസ്സിന് ശേഷമുള്ള ജീവിതത്ത കുറിച്ചായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ താരം വാചാലയായത്. 

പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോൺ പോലെയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും. ഞാൻ ഇതൊരും പരാതിയായി പറയുകയല്ല. ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

ഇത്രയും കാലം അടുപ്പിച്ച് ഞാൻ വീട്ടിൽ ഇരുന്നിട്ടില്ല. സ്കൂൾ കാലവും കോളേജ് കാലഘട്ടവും ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ വീട്ടുകാർ കർക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബൽ ആയതെന്ന് ചിന്തിക്കാറുണ്ട് . സിനിമ ചിത്രീകരണം നടക്കുമ്പോൾ ആ സെറ്റുകളിലൊക്കെ അമ്മയും കൂടെ എത്താറുണ്ട്. അച്ഛനും ചില ദിവസങ്ങളിൽ സമയം ചെലവഴിക്കാറുണ്ട്. സഹോദരിയും എല്ലായിപ്പോഴും ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ട്.

ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു.എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടേയും സന്തോഷത്തോടേയും വീട്ടിൽ കുറെക്കാലം കഴിയാനാകുമെന്ന് ഞാൻ കരുതിയതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.