ഇൻസ്റ്റൈൽ മാസികയ്ക്കായി സാരിയുടുത്ത് പ്രിയങ്കയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്

അന്താരാഷ്ട്ര മാഗസിനായ ഇൻസ്റ്റൈലിന്‍റെ റെ ജൂലൈ പതിപ്പിനുവേണ്ടി സാരിയുടുത്ത് പ്രിയങ്കയുടെ ഫോട്ടോഷൂട്ട്. ഇതാദ്യമായാണ് ഇൻസ്റ്റൈലിന്‍റെ കവര്‍ ചിത്രത്തിൽ ഒരു മോഡൽ സാരിയുടുത്തുള്ള ചിത്രം വരുന്നത്. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞിരിക്കുന്ന വാക്കുകളും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ആഗോള സംസ്കാരത്തിന്‍റെ തന്നെ പ്രധാനപ്പെട്ട ഒന്നായി ഫാഷൻ മാറി കഴിഞ്ഞു. നൂറ്റാണ്ടുകളുടെ പാരമ്പര്യവും അതിന് പറയാനുണ്ട്. സാരി തന്നെയെടുക്കൂ. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ ഫാഷൻ വേഷം. സാരി ധരിക്കുമ്പോള്‍ ഇന്ത്യയുടെ പൈതൃകത്തെ തന്നെ ഞാൻ നെഞ്ചോട് ചേര്‍ക്കുകയാണ്, താരം കുറിച്ചിരിക്കുകയാണ്.